പെരുമാച്ചേരി : പെരുമാച്ചേരി എ യുപി സ്കൂളിലെ 2023-24 അധ്യയന വർഷത്തെ പ്രവേശനോത്സവഉത്ഘാടനം പി ടി എ പ്രസിഡന്റ് ശ്രീ വി കെ ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയിൽ മയ്യിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി സി കെ പ്രീത നിർവ്വഹിച്ചു.
ഒന്നാം ക്ലാസിൽ പുതുതായി ചേർന്ന കുട്ടികൾക്ക് സ്കൂൾ മാനേജ്മെന്റ് നൽകിയ സൈക്കിളിന്റെ വിതരണഉദ്ഘാടനം കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പിപി ദിവ്യ നടത്തി . പൂർവ്വ വിദ്യാർത്ഥികൾ, ചെഗുവേര കലാകായിക വേദി പെരുമാച്ചേരി എന്നിവർ നൽകിയ പഠനോപകരണങ്ങളുടെ വിതരണവും നടന്നു.
പിടിഎ വൈസ് പ്രസിഡണ്ട് പി സുകുമാരൻ, മദർ പി ടി എ പ്രസിഡന്റ് ശ്രീമതി എ കെ ഷീജ, സ്കൂൾ മുൻ മാനേജർ ശ്രീ കെ വി കരുണാകനായർ, SSG അംഗങ്ങളായ ശ്രീ വി കെ നാരായണൻ, ശ്രീ എപി മുകുന്ദൻ, ശ്രീ സി കെ പുരുഷോത്തമൻ, ശ്രീ കെ പി ബാലകൃഷ്ണൻ, റിട്ടയേഡ് എച്ച് എം ശ്രീ എം സി കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. എച്ച് എം ശ്രീമതി പി വി റീത്ത സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം കനകമണി നന്ദിയും പറഞ്ഞു.
വാദ്യ അകമ്പടിയോടുകൂടിയുള്ള ഘോഷയാത്രയും നടന്നു.അബ്കാരി കോൺട്രാക്ടർ ശ്രീ കെ കൃഷ്ണൻ,മലബാർ ഗോൾഡ് എന്നിവർ സ്പോൺസർ ചെയ്ത മധുര വിതരണവും നടന്നു.