കണ്ണൂർ :- പുസ്തകങ്ങളുടെ, പ്രത്യേകിച്ച് ക്ലാസിക്കുകളുടെ വായന ജീവിതത്തിൽ നേരിടേണ്ടി വരുന്ന വിവിധ പ്രശ്‌നങ്ങളെ നേരിടാനും തരണം ചെയ്യാനുമുള്ള അനുഭവങ്ങൾ ആർജിക്കാൻ വിദ്യാർഥികളെ സഹായിക്കുമെന്ന് കെ.വി സുമേഷ് എംഎൽഎ പറഞ്ഞു. വായനാദിനാഘോഷം ജില്ലാതല ഉദ്ഘാടനം ചിറക്കൽ രാജാസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖർ അധ്യക്ഷനായി. കാരയിൽ സുകുമാരൻ പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി.
കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.സി ജിഷ, ചിറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രുതി, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൻ അഡ്വ. ടി.സരള, ചിറക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.അനിൽകുമാർ, ഗ്രാമപഞ്ചായത്ത് അംഗം കസ്തൂരി ലത, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ.കെ പത്മനാഭൻ, ഹയർസെക്കണ്ടറി എജുക്കേഷൻ റീജ്യനൽ ഡെപ്യൂട്ടി ഡയറക്ടർ കെ.എച്ച് സാജൻ, കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ ശശീന്ദ്രവ്യാസ്, വിദ്യാരംഗം കലാസാഹിത്യ വേദി കൺവീനർ ഇ.പി വിനോദ് കുമാർ, സാക്ഷരത മിഷൻ അസി. കോ ഓർഡിനേറ്റർ ടി.വി ശ്രീജൻ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ വിജയൻ, സമഗ്രശിക്ഷാ കേരളം ജില്ലാ പ്രൊജക്ട് ഓഫീസർ രാജേഷ് കടന്നപ്പള്ളി, സ്‌കൂൾ പ്രിൻസിപ്പൽ കെ.വി ശ്രീജിത്ത്, മാനേജർ ഡോ. ടി.പി രവി, പ്രധാനാധ്യാപിക പി.കെ സുധ എന്നിവർ സംസാരിച്ചു.