നൂഞ്ഞേരി എ.എൽ.പി സ്കൂളിൽ പ്രവേശനോത്സവം നടത്തി


ചേലേരി :- നൂഞ്ഞേരി എ.എൽ. പി സ്കൂൾ പ്രവേശനോത്സവം നടത്തി. വാർഡ് മെമ്പർ വി.വി ഗീത ഉദ്ഘാടനം നിർവഹിച്ചു. പി ടി എ പ്രസിഡന്റ് ബൈജു അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. 

നിത്യ ടീച്ചർ, സരിത ടീച്ചർ, സുധി ടീച്ചർ, മദർ പി ടി എ പ്രസിഡണ്ട് ബുഷറ തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു. വിദ്യാർത്ഥികളും രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു. കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. തുടർന്ന് പായസവിതരണം നടത്തി.

പ്രധാനധ്യാപിക മല്ലിക സ്വാഗതവും സുബൈർ മാഷ് നന്ദിയും പറഞ്ഞു.




Previous Post Next Post