ഓണത്തിന് ഒരു കൊട്ടപ്പൂവ് ; ചെണ്ടുമല്ലി കൃഷിയുടെ കൊളച്ചേരി പഞ്ചായത്ത് തല ഉദ്ഘാടനം നിർവഹിച്ചു


കൊളച്ചേരി :- ജില്ലാ പഞ്ചായത്തിന്റെ ഓണത്തിന് ഒരു കൊട്ടപ്പൂവ് പദ്ധതി പ്രകാരം നടപ്പിലാക്കുന്ന ചെണ്ടുമല്ലി കൃഷിയുടെ കൊളച്ചേരി പഞ്ചായത്ത് തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ വി.കെ സുരേഷ് ബാബു നിർവഹിച്ചു. കൊളച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സജിമ.എം അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ മെമ്പറായ  ഗീത, കൃഷി അസിസ്റ്റന്റ് , ശ്രീനി.കെ , ധന്യ.സി എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.

കൃഷി ഓഫീസർ അഞ്ജു പദ്മനാഭൻ സ്വാഗതവും ധനശ്രീ ഗ്രൂപ്പ് സെക്രട്ടറി ബീന പ്രകാശൻ നന്ദിയും പറഞ്ഞു.

Previous Post Next Post