കമ്പിൽ :- കണ്ണൂർ ജില്ലാ പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്‌കൂളുകളിൽ നടപ്പാക്കുന്ന 'സ്‌കൂഫെ' കഫെ അറ്റ് സ്‌കൂൾ പദ്ധതി കമ്പിൽ മാപ്പിള ഹയർ സെക്കന്ററി സ്‌കൂളിൽ ആരംഭിച്ചു. ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ അസ്മ കെ.വിയുടെ അധ്യക്ഷതയിൽ കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ പദ്ധതി വിശദീകരണം നടത്തി.
കുടുംബശ്രീ CDS ചെയർപേഴ്സൺ ദീപ നന്ദി പറഞ്ഞു.