മുച്ചിലോട്ട് ക്ഷേത്രങ്ങളെ മലബാർ ദേവസ്വം ഭരണസമിതിയിൽ പരിഗണിക്കണം - നാറാത്ത് മുച്ചിലോട്ട് ഭഗവതി ക്ഷേത്ര കമ്മിറ്റി


നാറാത്ത് :- മുച്ചിലോട്ട് ഭഗവതി ക്ഷേത്രങ്ങളുടെ പ്രതിനിധിയെ മലബാർ ദേവസ്വം ബോർഡിൽ പരിഗണിക്കുക, ആചാര പെൻഷൻ വർദ്ധിപ്പിച്ച് കുടിശ്ശിക സഹിതം നൽകുക, ക്ഷേമപെൻഷന് പുതിയ അപേക്ഷ സ്വീകരിക്കണമെന്നും നാറാത്ത് മുച്ചിലോട്ട് ഭഗവതി ക്ഷേത്ര കമ്മിറ്റി ജനറൽ ബോഡിയോഗം അധികൃതരോട് ആവശ്യപ്പെട്ടു.

യോഗത്തിൽ പ്രസിഡണ്ട് കെ പി ശശിധരൻ അധ്യക്ഷത വഹിച്ചു. കെ.വി സോമശേഖരൻ, കെഎം കുഞ്ഞിരാമൻ മാസ്റ്റർ, പി.പി ഹരിദാസ്, പി.പി സോമ സോമൻ, പി.വി സുരേഷ് ബാബു, കെ.വി പ്രമോദ്, പി.പി രതീഷ് കുമാർ തുടങ്ങിയ സംസാരിച്ചു. 

ഭാരവാഹികളായി പി.പി സോമൻ (പ്രസിഡൻറ്), കെ.വി വിദ്യാധരൻ (വൈസ് പ്രസിഡൻറ്), പി.വി സുരേഷ് ബാബു (സെക്രട്ടറി), കെ.വി പ്രമോദ് (ജോയിൻ സെക്രട്ടറി), പി.പി രതീഷ് കുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Previous Post Next Post