കൊളച്ചേരി എ.യു.പി സ്‌കൂളിലേക്കുള്ള റോഡിൽ ഗർത്തം ; അധികാരികൾ ഇടപെടണമെന്ന് നാട്ടുകാർ


കൊളച്ചേരി : കൊളച്ചേരി എ.യു.പി സ്‌കൂളിലേക്കുള്ള റോഡ് ആഴ്ചകളായി പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. സ്‌കൂളിലേക്ക് വരുന്ന വിദ്യാർത്ഥികൾക്കും റോഡിലൂടെ പോകുന്ന വാഹനയാത്രക്കാർക്കും വളരെ ബുദ്ധിമുട്ടിലാണ് റോഡിൽ രൂപപ്പെട്ട ഗർത്തം. യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണി ആയിരിക്കുകയാണ് റോഡിലുണ്ടായ ഈ വലിയ ഗർത്തം. ഗർത്തം രൂപപ്പെട്ട് ഒരാഴ്ചയോളമായി. അധികൃതർ പെട്ടെന്ന് തന്നെ ഇടപെട്ട് റോഡ് യാത്രായോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Previous Post Next Post