കൊളച്ചേരി:- " യുവത, ധാർമ്മികത, രാഷ്ട്രീയം" എന്ന പ്രമേയമുയർത്തി തളിപ്പറമ്പ് മണ്ഡലത്തിൽ മുസ്‌ലിം യൂത്ത് ലീഗ് ആരംഭിച്ച കാമ്പയിന്റെ ഭാഗമായി കൊളച്ചേരി പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് യൂത്ത് സംഗമം സംഘടിപ്പിച്ചു. സംഘടനയുടെ യൂണിറ്റ് കമ്മിറ്റികളെ കർമ്മ കുശലതയിലേക്ക് കൊണ്ട് വന്ന് അടിസ്ഥാന ഘടകമെന്ന നിലക്ക് ചലനാത്മകമാക്കുകയെന്നതാണ് യൂണിറ്റ് അസംബ്ലി കൊണ്ട് ഉദ്ദേശിക്കുന്നത്. കൊളച്ചേരി പഞ്ചായത്തിൽ ജൂലൈ 6 മുതൽ 16 വരെയാണ് യൂണിറ്റ് അസംബ്ലി നടക്കുക ഇതിന് മുന്നോടിയായി സംഘടിപ്പിച്ച പഞ്ചായത്ത് തല സംഗമം
മുസ്‌ലിം ലീഗ് തളിപ്പറമ്പ് മണ്ഡലം ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പോയിൽ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തി അദ്ധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് മണ്ഡലം പ്രസിഡണ്ട് നൗഷാദ് പുതുക്കണ്ടം പ്രമേയ ഭാഷണം നിർവ്വഹിച്ചു. മുസ്‌ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ആറ്റക്കോയ തങ്ങൾ പാട്ടയം, യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി ഷംസുദ്ധീൻ വേശാല, പഞ്ചായത്ത് ജനറൽ സെക്രട്ടറി ജാബിർ പാട്ടയം, സെക്രട്ടറി ഷംസീർ കോടിപ്പൊയിൽ സംസാരിച്ചു