കൊളച്ചേരി :- പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഹരിതസഭ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ. പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ബാലസുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു.
ഗിരീഷ് മാസ്റ്റർ പരിസ്ഥിതി ദിന സന്ദേശം നൽകി. വൈസ് പ്രസിഡന്റ് എം. സജിമ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അസിസ്റ്റന്റ് സെക്രട്ടറി ഷിഫിലുദ്ദീൻ റിപ്പോർട്ട് അവലോകനം നടത്തി. തുടർന്ന് റിപ്പോർട്ടിന്റെ ഗ്രൂപ്പ് ചർച്ചയും നടത്തി. ചടങ്ങിൽ പഞ്ചായത്തിലെ ഹരിതകർമ്മ സേനാംഗങ്ങളെ ആദരിച്ചു.
സെക്രട്ടറി ടി. പി ഉണ്ണികൃഷ്ണൻ സ്വാഗതവും മെമ്പർ വത്സൻ മാസ്റ്റർ നന്ദിയും പറഞ്ഞു.