പ്രവാസി ഫെഡറേഷൻ മയ്യിൽ മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു.


കരിങ്കൽക്കുഴി :- പ്രവാസി ഫെഡറേഷൻ മയ്യിൽ മണ്ഡലം കൺവെൻഷൻ കരിങ്കൽക്കുഴിയിൽ സംഘടിപ്പിച്ചു. സി.ചന്ദ്രന്റെ അധ്യക്ഷതയിൽ CPI മണ്ഡലം സെക്രട്ടറി കെ.വി ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വി.സുധാകരൻ പ്രവർത്തന റിപ്പോർട്ടും, സംസ്ഥാന അസി:സെക്രട്ടറി വിജയൻ നണിയൂർ സംഘടന റിപ്പോർട്ടും  അവതരിപ്പിച്ചു. പ്രസിഡന്റ് പി. നാരായണൻ പഴയകാല പ്രവർത്തകരെ  ആദരിച്ചു. SSLC ,+2 വിജയികളെ അനുമോദിച്ചു.

കുഞ്ഞില്ലത്ത് ലക്ഷ്മണൻ, കെ.പി നാരായണൻ, കെ.വി ശശീന്ദ്രൻ, പി. രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. വി.സുധാകരൻ സ്വാഗതവും, കെ.സി. സുരേഷ് നന്ദിയും പറഞ്ഞു .

വി.സുധാകരൻ സെക്രട്ടറിയായും , സി.ചന്ദ്രൻ പ്രസിഡന്റായും 15 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.

Previous Post Next Post