കൊളച്ചേരി :-ഡൽഹിയിൽ നീതിക്ക് വേണ്ടി സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കർഷക സംഘം മയ്യിൽ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. കൊളച്ചേരി മുക്കിൽ നിന്നാരംഭിച്ച് കമ്പിൽ ബസാറിൽ സമാപിച്ചു.
കമ്പിൽ നടന്ന പൊതുയോഗത്തിൽ കെ.പി സജീവ് അധ്യക്ഷത വഹിച്ചു. എം.ദാമോദരൻ, സി. രജുകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. ടി.രാമകൃഷ്ണൻ സ്വാഗതവും എം. രാമചന്ദ്രൻ നന്ദിയും പറഞ്ഞു.