ചരലും മണ്ണും നീക്കം ചെയ്ത് റോഡ് ശുചീകരിച്ചു


പെരുമാച്ചേരി :- പെരുമാച്ചേരി CRC ക്ക് മുൻവശത്തെ റോഡിലേക്ക് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയിൽ ഒലിച്ചു വന്ന ചരലും മണ്ണും നീക്കം ചെയ്ത് റോഡ് ശുചീകരിച്ചു. റോഡിലുണ്ടായ ചെളി ഇരുചക്ര വാഹന യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.

വി.കെ ഉജിനേഷ് രത്നാകരൻ, സുമേഷ്, അർജുൻ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Previous Post Next Post