കുറ്റ്യാട്ടൂർ: - ലോക ഒളിമ്പിക് ദിനമായ ഇന്ന് കണ്ണൂർ ജില്ലാ ഒളിമ്പിക്സ് അസോസിയേഷന്റെയും കുറ്റ്യാട്ടൂർ കെ.എ.കെ.എൻ.എസ്.എ.യു.പി സ്കൂളിന്റെയും ആഭിമുഖ്യത്തിൽ "ഫൺ റൺ" നടത്തി. കാരാറമ്പ് മുതൽ സ്കൂൾ വരെ അധ്യാപകരും വിദ്യാർത്ഥികളും പി.ടി.എ ഭാരവാഹികളും ഓട്ടത്തിന്റെ ഭാഗമായി.
കണ്ണൂർ ജില്ലാ ഷട്ടിൽ ബാഡ്മിന്റൺ കണ്ണൂർ ജില്ലാ ട്രഷറർ ശ്രീ.ബാബു പണ്ണേരി ഫ്ലാഗ് ഓഫ് ചെയ്തു. പി.ടി. എ പ്രസിഡന്റ് കെ.മധു ഒളിമ്പിക് ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഹെഡ്മിസ്ട്രസ് കെ.കെ.അനിത ടീച്ചർ, കെ.സി.ഹബീബ് മാസ്റ്റർ, എം.ആർ. നിയാസ് മാസ്റ്റർ,കെ.സുഗതകുമാരി ടീച്ചർ, ടി.ഇ. രാധാമണി ടീച്ചർ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷിഫ.എസ് , മദർ പി.ടി. എ പ്രസിഡന്റ് കെ.റീന എന്നിവർ സംസാരിച്ചു.