മയ്യിൽ:- എസ് എസ് എൽ സി, പ്ലസ് ടു, പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ വേളം പൊതുജന വായനശാല അനുമോദിച്ചു. ജില്ലാ ലൈബ്രറി കൌൺസിൽ വൈസ് പ്രസിഡന്റ് ടി. പ്രകാശൻ മാസ്റ്റർ അനുമോദന പ്രസംഗവും ഉപഹാര വിതരണവും നടത്തി.
ചടങ്ങിൽ താലൂക്ക് ലൈബ്രറി കൌൺസിൽ അംഗം യു. ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു.താലുക്ക് ലൈബ്രറി കൌൺസിൽ അംഗം . സി. സി. നാരായണൻ, ടി. വി. അഭിനന്ദ് എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി. കെ. പി. രാധാകൃഷ്ണൻ സ്വാഗതവും, നിർവാഹക സമിതി അംഗം എം. പ്രസാദ് നന്ദിയും പറഞ്ഞു.