നായാട്ടുപാറ :- കരടി, കുന്നോത്ത് ഭാഗങ്ങളിൽ പേ ഇളകിയ കുറുക്കന്റെ അക്രമത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച തൊഴിലുറപ്പ് ജോലിക്കിടെ കുറുവാട്ടും മൂലയിലെ ഇ.വി രോഹിണിയുടെ കാലിലാണ് കടിയേറ്റത്. ബുധനാഴ്ച രാവിലെ ഓട്ടോ ഡ്രൈവർ മാവില ചന്ദ്രനും കടിയേറ്റിരുന്നു.