കൊളച്ചേരി :- ബാല ശുചിത്വ പാർലമെന്റും ബാല പഞ്ചായത്തും കൊളച്ചേരി ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വെച്ച് നടന്നു. കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ ദീപയുടെ അധ്യക്ഷതയിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അസ്മ കെ.വി ഉദ്ഘാടനം ചെയ്തു. ജില്ലാ മിഷൻ പ്രോഗ്രാം ഓഫീസർ വിനേഷ് ബാലസഭ ആർ പി ലസിജ എന്നിവർ ക്ലാസെടുത്തു.
മെമ്പർമാരായ റാസിന. എം, ഗീത വി.വി, അസിസ്റ്റന്റ് സെക്രട്ടറി ഷിഫിലുദ്ദീൻ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.
കുടുംബശ്രീ CDS മെമ്പർമാരായ പത്മജ സ്വാഗതവും ഷൈനി നന്ദിയും പറഞ്ഞു.