ലോക പരിസ്ഥിതി ദിനത്തിൽ CPI(M) വേശാല ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ വൃക്ഷ തൈ നടീൽ ഉദ്ഘാടനം നടന്നു
ചട്ടുകപ്പാറ :- CPI(M) വേശാല ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ വില്ലേജ്മുക്ക് അപ്പാരൽ പാർക്ക് കോമ്പൗണ്ടിൽ ലോക പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി വൃക്ഷതൈ നടീൽ ഉൽഘാടനം CPI(M) മയ്യിൽ ഏറിയ കമ്മറ്റിയംഗം എം.വി.സുശീല നിർവ്വഹിച്ചു. ലോക്കൽ കമ്മറ്റി അംഗം കെ.രാമചന്ദ്രൻ അദ്ധ്യക്ഷ്യം വഹിച്ചു. ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു.ചടങ്ങിൽ ലോക്കൽ കമ്മറ്റി അംഗങ്ങളായ എ.കൃഷ്ണൻ, കെ.മധു, പി.അജിത,കെ.പി.ചന്ദ്രൻ ,കെ.ഗണേഷ് കുമാർ എന്നിവർ പങ്കെടുത്തു.