DYFI ഊട്ടുപുറം - പാടിക്കുന്ന് യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ ഉന്നതവിജയികളെ അനുമോദിച്ചു


ഊട്ടുപുറം :-  DYFI ഊട്ടുപുറം യൂണിറ്റിന്റെയും പാടിക്കുന്ന് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു. രാമകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.  DYFI പാടിക്കുന്ന് യൂണിറ്റ് പ്രസിഡന്റ് അഭിഷ അദ്ധ്യക്ഷത വഹിച്ചു   SSLC, പ്ലസ് ടു വിജയികളെ അനുമോദിച്ചു.

മേഖല കമ്മിറ്റി അംഗങ്ങളായ അക്ഷയ് കൊളച്ചേരി, ആദർശ് എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.

 DYFI ഊട്ടുപുറം യൂണിറ്റ് സെക്രട്ടറി അഖിൽ സ്വാഗതവും DYFI പാടിക്കുന്ന് യൂണിറ്റ് സെക്രട്ടറി അശ്വിൻ നന്ദിയും പറഞ്ഞു.

തുടർന്ന് ക്വിസ് മത്സരവും , ചെസ്സ് മത്സരവും നടന്നു.


  


Previous Post Next Post