കണ്ണൂർ :- കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് കോൺഗ്രസ് (ഐ എൻ ടി യു സി റെയ്ഡ്കോ യൂനിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ റെയ്ഡ്കോ കഞ്ചിക്കോട് പമ്പ് സെറ്റ് മാനുഫാക്ടറിങ്ങ് യൂനിറ്റിൽ നിന്നും 31.05.23 ന് വിരമിച്ച KCEC പ്രവർത്തകനായ ശ്രീ.എം. രാമചന്ദ്രന് യാത്രയയപ്പ് നൽകി.
കണ്ണൂർ DCC യിൽ വച്ച് നടന്ന യാത്രയയപ്പ് യോഗത്തിൽ DCC പ്രസിഡണ്ട് ശ്രീ. മാർട്ടിൻ ജോർജിന്റെ സാന്നിദ്ധ്യത്തിൽ KPCC പ്രസിഡന്റ് ശ്രീ. കെ.സുധാകരൻ ഷാൾ അണിയിച്ച് അനുമോദിച്ചു. KCEC കണ്ണൂർ ജില്ലാ പ്രസിഡന്റ് ഇ.കെ. മധു അധ്യക്ഷത വഹിച്ചു.
KPCC മെമ്പർ ശ്രീ രാജീവൻ എളയാവൂർ ഉദ്ഘാടനം ചെയ്തു ഉപഹാരം സമർപ്പിച്ചു. റെയ്ഡ് കോ യുനിറ്റ് സിക്രട്ടറി കെ.സി. ബൈജു സ്വാഗതം പറഞ്ഞു . KCEC കാസർഗോഡ് ജില്ലാ പ്രസിഡന്റ് സി.വി. ഭാവനൻ , സംസ്ഥാന സിക്രട്ടറി കെ. പി.വിനോദ് കുമാർ തുടങ്ങിയവർ ആശംസ അർപ്പിച്ചു സംസാരിച്ചു. രാമചന്ദ്രൻ എം മറുപടി പ്രസംഗവും പി.കെ. ദിലീഷ് കുമാർ നന്ദിയും പറഞ്ഞു