ചേലേരി :- സ: എ.അപ്പു വൈദ്യർ സ്മാരക വായന & ഗ്രന്ഥാലയത്തിന്റെയും യുവധാര ആർട്സ് & സ്പോർട്സ് ക്ലബ്ബ് Dyfi മുക്കിൽ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ SSLC , +2 ഉന്നത വിജയികളെ അനുമോദിച്ചു. ഡോ :യഹിയ പുളിക്കൽ ഉദ്ഘാടനം നിർവ്വഹിച്ചു. വായനശാല പ്രസിഡൻ്റ് എ.വാസുദേവൻ അധ്യക്ഷത വഹിച്ചു .
തളിപ്പറമ്പ് താലുക്ക് ലൈബ്രറി കൗൺസിൽ അംഗം പി.വിനോദ് cpm ചേലേരി LC അംഗങ്ങളായ പി.വി ഉണ്ണികൃഷ്ണൻ, പി.സന്തോഷ് , എഴുത്തുകാരി കെ.വത്സല, SFl ലോക്കൽ സെക്രട്ടറി വൈഷ്ണവ്.കെ എന്നിവർ സംസാരിച്ചു. എഴുത്തുകാരി കെ.വത്സല വായനശാലയ്ക്ക് പുസ്തകം സംഭാവന ചെയ്തു.
വായനശാല സെക്രട്ടറി. എം.സജീവൻ സ്വാഗതവും സോജ.എം.കെ നന്ദിയും പറഞ്ഞു.