മാണിയൂർ : കൂവച്ചിക്കുന്ന് നൻമ സ്വയം സഹായ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയികൾക്ക് അനുമോദനവും മഴക്കാല രോഗങ്ങളും പ്രതിരോധ പ്രവർത്തനങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. നാടക പ്രവർത്തകൻ എ.അശോകൻ ഉദ്ഘാടനം ചെയ്തു.കൂടാളി കുടുംബ ആരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വി.സത്യൻ ക്ലാസ്സെടുത്തു. കെ.രാമചന്ദ്രൻ അദ്ധ്യക്ഷ്യത വഹിച്ചു.
ഒ.ബാലകൃഷ്ണൻ മാസ്റ്റർ, കെ.ബാലകൃഷ്ണൻ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. നൻമ സംഘം പ്രസിഡണ്ട് കെ.വിനോദ് കുമാർ സ്വാഗതവും നൻമ സംഘം സെക്രട്ടറി പി.എം രഞ്ചിത്ത് കുമാർ നന്ദിയും പറഞ്ഞു.