പുഴക്കര : കേരള മുസ്ലിം ജമാഅത്ത് SYS, SSF പുഴക്കര യൂണിറ്റ് 113 വീടുകളിൽ പെരുന്നാൾ കിറ്റ് വിതരണം ചെയ്തു. സാന്ത്വനം സെന്ററിൽ കേരള മുസ്ലിം ജമാഅത്ത് പുഴക്കര യുണിറ്റ് പ്രസിഡന്റ് ഉക്കാസ് ഹാജി ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത് സിക്രട്ടറി സലാം സഖാഫി , sys സോൺ സിക്രട്ടറി ഇബ്രാഹിം മാസ്റ്റർ, Sys യൂണിറ്റ് സിക്രട്ടറി നിസാർ പുഴക്കര , SSF യൂണിറ്റ് സിക്രട്ടറി സിനാൻ പുഴക്കര , കേരള മുസ്ലിം ജമാഅത് sys SSF യൂണിറ്റ് ഭാരവാഹികൾ പങ്കെടുത്തു. പുഴക്കര പ്രദേശത്തെ നിരവധി നിർധന കുടുംബങ്ങൾക്ക്
SYS സാന്ത്വനം പ്രവർത്തകർ ഭക്ഷ്യകിറ്റ് വീടുകളിൽ
എത്തിച്ചു നൽക്കുന്ന പ്രവർത്തനം തുടങ്ങിയിട്ട് വർഷങ്ങളായി.