പാനൂർ:-ഒഴുക്കിൽപ്പെട്ട് കാണാതായ 2 കുട്ടികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പാനൂർ തൂവക്കുന്ന് താഴേട്ടും താഴയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ 2 പേരിൽകല്ലിക്കണ്ടി എൻഎഎം കോളേജ് മൂന്നാം വർഷ കംപ്യൂട്ടർ സയൻസ് വിദ്യാർഥി ഷഫാദിൻ്റെ (20) മൃതദേഹമാണ് കണ്ടെത്തിയത്.
മൂസ, സഫീറ ദമ്പതികളുടെ മകനാണ്. ഇന്ന് വൈകിട്ടാണ് ഇരുവരും ഒഴുക്കിൽ പെട്ടത്. കൂടെയുള്ള സിനാനു വേണ്ടി നാട്ടുകാരും അഗ്നിരക്ഷാസേനയും പോലീസും തിരച്ചിൽ നടത്തിവരുന്നു.