കണ്ണൂർ :- കുവൈത്ത് കേരള മുസ്ലീം അസോസിയേഷന്റെ ആഭിമുഖ്യത്തിൽ SSLC, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദന സമ്മേളനവും അവാർഡ് ദാനവും ആഗസ്ത് 6 ഞായറാഴ്ച രാവിലെ 9.30 ന് കണ്ണൂർ താണയിലെ നോളേജ് സെന്ററിൽ വെച്ച് നടക്കും.
മൊട്ടിവേഷൻ ക്ലാസ്, ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്, ഗ്രാമദീപം എന്നിവ നടക്കും.
കടന്നപ്പള്ളി രാമചന്ദ്രൻ എം. എൽ. എ, എക്സൈസ് ഓഫീസർ സമീർ ധർമ്മടം,മെന്റർ ലൈഫ് കോച്ച് മുഹമ്മദ് താജ് ഹസ്സൻ എന്നിവർ മുഖ്യാതിഥികളാകും.
