റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ ജൂലൈ 18 മുതൽ അപേക്ഷിക്കാം


റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള ഓൺലൈൻ അപേക്ഷ ജൂലൈ 18 മുതൽ ആഗസ്ത് 10 വരെ സ്വീകരിക്കും.

മുൻഗണന കർഡിനുള്ള അപേക്ഷയോടൊപ്പം താഴെ പറയുന്ന രേഖകൾ കൂടി ഹാജരാക്കേണ്ടതാണ്.

1. റേഷൻ കാർഡിലെ അംഗങ്ങൾ 2009 ലെ പഞ്ചായത്ത് / മുൻസിപ്പാലിറ്റി BPL പട്ടികയിൽ ഉൾപ്പെട്ടവരാണെങ്കിൽ പഞ്ചായത്ത് മുൻസിപ്പൽ സെക്രട്ടറിയുടെ സർട്ടിഫിക്കറ്റ് .

2. പട്ടികജാതി/പട്ടികവർഗ്ഗം എന്നിവരാണെങ്കിൽ ആയതിന്റെ സർട്ടിഫിക്കറ്റിന്റെ പകർപ്പ്.

3. മാരകമായ അസുഖമുളളവരാണെങ്കിൽ (ക്യാൻസർ,ഓട്ടിസം കിഡ്നി സംബന്ധമായ അസുഖം) ആയതിന്റെ സർട്ടിഫിക്കറ്റിന്റെ പകർപ്പ്.

4. വിധവകളാണെങ്കിൽ വില്ലേജ് ഓഫീസർ നൽകുന്ന നോൺ റീമാര്യേജ് സർട്ടിഫിക്കറ്റ് or നിലവിലെ പെൻഷൻ രേഖകൾ.

5. വീടും സ്ഥലവും ഇല്ലാത്തവർ വില്ലേജ് ഓഫീസർ നൽകുന്ന ഭൂരഹിത ഭവന രഹിത സർട്ടിഫിക്കറ്റ് .

6. BPL പട്ടികയിൽ ഉൾപ്പെടാൻ അർഹത ഉളളവരാണെങ്കിൽ ഗ്രാമ/ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടിമാർ നൽകുന്ന സാക്ഷ്യപത്രം.

7. ഏതെങ്കിലും ഭവന പദ്ധതി പ്രകാരം വീട് ലഭിച്ചിട്ടുണ്ടെങ്കിൽ വീട് നൽകിയ വകുപ്പിൽ നിന്നുമുളള സാക്ഷ്യപത്രം.

Previous Post Next Post