AITUC മയ്യിൽ മണ്ഡലം സമ്മേളനം നടത്തി


കുറ്റ്യാട്ടൂർ :- AITUC മയ്യിൽ മണ്ഡലം സമ്മേളനം സംഘടിപ്പിച്ചു. കെട്ടിട നിർമ്മാണ സെസ്സ് പിരിച്ചെടുത്തു തൊഴിലാളി ക്ഷേമനിധിയെ സംരക്ഷിക്കണമെന്നും പെൻഷൻ കുടിശിക ഉടൻ വിതരണം ചെയ്യണമെന്നും ചെറുവത്തല മൊട്ടയിൽ നടന്ന AITUC മയ്യിൽ മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. കെ.വി ബാബു ഉദ്ഘാടനം ചെയ്തു. രമേശൻ നണിയൂർ അധ്യക്ഷനായി. കെ.എം രാജു രക്തസാക്ഷി പ്രമേയവും രജിത് എ.വി അനുശോചന പ്രമേയവും അവതരിപ്പിച്ചു. കെ.വി ബാലകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു.

 പി.കെ മധുസൂദനൻ, കെ.വി ഗോപിനാഥ്, ഉത്തമൻ വേലിക്കാത്ത്, പി രാജേഷ്, പി.പി ഉണ്ണികൃഷ്ണൻ, പി.രാജമണി, കെ.സി സുരേഷ്, ഹരിദാസൻ എന്നിവർ സംസാരിച്ചു. പ്രസിഡന്റ്‌ ആയി കെ.സി രാമചന്ദ്രനെയും സെക്രട്ടറിയായി കെ.പ്രഭാകരനെയും തെരഞ്ഞെടുത്തു.




Previous Post Next Post