കുറ്റ്യാട്ടൂർ :- പഴശ്ശി എ.എൽ.പി സ്കൂളിൽ അലിഫ് അറബി ഭാഷാ ക്ലബ് ഉദ്ഘാടനം ചെയ്തു. കുറ്റ്യാട്ടൂർ എ.എൽ.പി സ്കൂൾ അറബിക് അധ്യാപികയും KATF ജില്ലാ വനിതാ വിംഗ് കൺവീനറുമായ എം.കെ ഷമീറ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ HM കെ.പി രേണുക അധ്യക്ഷത വഹിച്ചു.
സ്കൂൾ അദ്ധ്യാപകരായ ഡോ. ഒ.സി ലേഖ, ശിശിര പി.കെ സനേഷ് ആർ.കെ എന്നിവർ സംസാരിച്ചു. അറബിക് അധ്യാപിക ജുമാന.കെ സ്വാഗതവും SRG കൺവീനർ പി.എം ഗീതബായി ടീച്ചർ നന്ദിയും പറഞ്ഞു.