പോക്സോ കേസ് ; അധ്യാപകനെ കോടതി വെറുതേ വിട്ടു
കണ്ണൂർ :- പോക്സോ കേസിൽ സ്കൂൾ അധ്യാപകനെ കോടതി വെറുതേ വിട്ടു. മയ്യിൽ പോലീസ് ചാർജ് ചെയ്ത കേസിൽ ചട്ടുകപ്പാറ ഹയർ സെക്കൻഡറി സ്കൂളിലെ ചിത്രകലാധ്യാപകൻ സതീഷ് തോപ്രത്തിനെയാണ് കുറ്റക്കാരനല്ലെന്നു കണ്ട് കണ്ണൂർ പോക്സോ പ്രത്യേക കോടതി വെറുതേ വിട്ടത്. ചിത്രം വരച്ച് പഠിപ്പിക്കുമ്പോൾ എട്ടാംക്ലാസിൽ പഠിക്കുന്ന മൂന്ന് കുട്ടികളോട് മോശമായി പെരുമാറിയെന്നായിരുന്നു അധ്യാപകനിൽ ചുമത്തിയ കുറ്റം. കഴിഞ്ഞ വർഷം ജൂലായ് 26-നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതി ഭാഗത്തിനുവേണ്ടി അഡ്വ. ബി.പി ശശീന്ദ്രനും പ്രോസിക്യൂഷനു വേണ്ടി അഡ്വ. പ്രീതാകുമാരിയും ഹാജരായി.