ഹജ്ജിന് പോയ ചക്കരക്കൽ സ്വദേശി മക്കയിൽ നിര്യാതനായി
ചക്കരക്കൽ :- ഹജ്ജ് കർമ്മത്തിനായി പോയ ചക്കരക്കൽ സ്വദേശി മക്കയിൽ നിര്യാതനായി. ചക്കരക്കൽ കണയന്നൂർ റോഡിലെ ബൈത്തുൽ അമീൻ കരിയിൽ അബ്‌ദുൽ ഖാദർ ഹാജി (69) ആണ് ശനിയാഴ്ച്ച രാവിലെ മക്കയിലെ ആശുപത്രിയിൽ മരണപ്പെട്ടത്. കഴിഞ്ഞ മാസം ആറാം തീയ്യതി കണ്ണൂരിൽ നിന്നും യാത്ര പുറപ്പെട്ട അബ്‌ദുൽ ഖാദർ ഹാജി നാളെ നാട്ടിലേക്ക് യാത്ര തിരിക്കേണ്ടത് ആയിരുന്നു. ഭാര്യ കരിയിൽ മറിയം. മകൾ ഫാത്തിമ. മരുമകൻ സമീർ (ബാംഗ്ലൂർ).