അശാസ്ത്രീയമായ മണ്ണെടുക്കൽ ; കമ്പിലിൽ കോട്ടേഴ്സ് അപകടാവസ്ഥയിൽ
കമ്പിൽ :- കമ്പിലിലെ കീലത്ത് കടവിലെ ജാസ് ഹോംസ് കോട്ടേഴ്സിന് സമീപത്തെ സ്ഥലത്ത് അശാസ്ത്രീയമായ മണ്ണെടുക്കലിനെ തുടർന്ന് കോട്ടേഴ്സ് അപകടവസ്ഥയിൽ. കോട്ടേഴ്സിനു സമീപത്തെ സ്ഥലമുടമ അശാസ്ത്രീയമായി മണ്ണെടുത്തതിനെ തുടർന്ന് കോട്ടേഴ്സിന്റെ മതിൽ ഇടിഞ്ഞ അവസ്ഥയിലാനുള്ളത്. പതിനാറോളം കുടുംബങ്ങൾ താമസിക്കുന്ന കോട്ടേഴ്സാണിത്. മണ്ണെടുത്തത് കാരണം ഇവിടുത്തെ കിണറും ഇടിഞ്ഞു വീഴാറായിരിക്കുകയാണ്. മുൻപ് ഇത്തരത്തിൽ മണ്ണെടുത്തതിനെ തുടർന്ന് അധികൃതർ എത്തി തടഞ്ഞിരുന്നെങ്കിലും വീണ്ടും മണ്ണെടുക്കൽ നടത്തുകയായിരുന്നു.