കൊളച്ചേരി:വിദ്വേഷത്തിനെതിരെ,ദുർഭരണത്തിനെതിരയുവത- ധാർമികത- രാഷ്ട്രീയം എന്ന പ്രമേയത്തിൽ ശാഖാ ശാക്തീകരണം ലക്ഷ്യമിട്ട് *തളിപ്പറമ്പ് മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2023 മെയ് 7 മുതൽ ജൂലായ് 31വരെ നടക്കുന്ന യൂണിറ്റ് അസംബ്ലി കൊളച്ചേരി പഞ്ചായത്തിലെ കായച്ചിറ ശാഖയിൽ നടന്നു. യൂത്ത് ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ഇസ്മായിലിന്റെ അധ്യക്ഷതയിൽ
കൊളച്ചേരി ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൽ നിസാർ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് തളിപ്പറമ്പ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എൻ.യു. ശഫീഖ് മാസ്റ്റർ പ്രമേയ പ്രഭാഷണം നടത്തി. തളിപ്പറമ്പ് മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി പി.കെ ശംസുദ്ധീൻ യൂണിറ്റ് വിശകലനം ചെയ്തു.
മുസ്‌ലിം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തി പ്രതിജ്ഞ ചൊല്ലി ക്കൊടുത്തു. 2022 - 23 അദ്ധ്യയന വർഷം പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ മുഹമ്മദ് ഷാൻ എന്ന ജേതാവിനുള്ള ഉപഹാരം ശാഖാ മുസ്‌ലിം ലീഗ് ട്രഷറർ പി അബ്ദുള്ള ഹാജി സമ്മാനിച്ചു. പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ജാബിർ പാട്ടയം, മുസ്‌ലിം ലീഗ് ശാഖ പ്രസിഡണ്ട് ഒ.കെ റഷീദ്, ജനറൽ സെക്രട്ടറി കെ.വി യൂസുഫ് , മുസ്‌ലിം ലീഗ് മണ്ഡലം കൗൺസിൽ അംഗം എം.പി മൊയ്തീൻ കുഞ്ഞി, വി.വി റഷീദ് സന്നിഹിതരായിരുന്നു
ചടങ്ങിൽ ശാഖ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി സഹദ് സ്വാഗതവും സിൽവാൻ ഒ.സി നന്ദിയുംപറഞ്ഞു.