പള്ളിപ്പറമ്പ് പ്ലാവുങ്കീലിൽ ബസ് കാത്തിരിപ്പ് കേന്ദ്രം സാമൂഹ്യ വിരുദ്ധർ തീവെച്ച് നശിപ്പിച്ച നിലയിൽ
പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പ് പ്ലാവുങ്കീലിൽ ബസ് കാത്തിരിപ്പ് കേന്ദ്രം സാമൂഹ്യ വിരുദ്ധർ തീവെച്ച് നശിപ്പിച്ച നിലയിൽ. ഇന്ന് രാവിലെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ മേൽ ഭാഗം കത്തി നശിച്ചിട്ടുണ്ട്. ദിവസവും നിരവധി പേർ ബസ്സ് കാത്തുനിൽക്കുന്ന കേന്ദ്രമാണ് തീവെച്ച് നശിപ്പിച്ചത്.