ഖാഇദെ മില്ലത്ത് സെന്റർ നിർമ്മിക്കുന്നതിനുള്ള ഫണ്ട് സമാഹരണ ക്യാമ്പയിനിന്റെ പന്ന്യങ്കണ്ടി ശാഖ തല ഉദ്ഘാടനം നടന്നു


കമ്പിൽ :- ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് അഖിലേന്ത്യാ കമ്മിറ്റി ഡൽഹിയിൽ സ്ഥാപിക്കുന്ന ഖാഇദെ മില്ലത്ത് സെന്ററിന് വേണ്ടിയുള്ള ഫണ്ട് സമാഹരണ ക്യാമ്പയിൻ പന്ന്യങ്കണ്ടി ശാഖ തല ഉദ്ഘാടനം നടന്നു. കെ.എം.സി.സി ഖത്തർ തളിപ്പറമ്പ മണ്ഡലം വൈസ് പ്രസിഡന്റ്‌ ഷംസീർ കെ.എം.പി യിൽ നിന്ന് സംഭാവന ശാഖ പ്രസിഡന്റ്‌ മമ്മു.പി ഏറ്റുവാങ്ങി.

കൊളച്ചേരി പഞ്ചായത്ത്‌ മുസ്ലിം ലീഗ് ട്രെഷറർ പി.പി.സി മുഹമ്മദ്‌ കുഞ്ഞി, ശാഖ മുസ്ലിം ലീഗ് ഭാരവാഹികൾ ആയ മുഷ്ത്താഖ് ദാരിമി അബ്ദു.പി, മുസ്തഫ.പി, നസീർ കെ.എം.പി, ഖാലിദ് ഹാജി, പിപി റഹീം മാസ്റ്റർ,  നാസർ കരിയിൽ യൂത്ത് ലീഗ് ഭാരവാഹികൾ ആയ റമീസ് എ.പി, ശമ്മാസ്.ബി എന്നിവർ പങ്കെടുത്തു.

Previous Post Next Post