മയ്യിൽ: - കുറ്റ്യാട്ടൂർ ഉരുവച്ചാലിൽ വെച്ച് വീട്ടമ്മ സഞ്ചരിക്കുന്ന ടൂ വീലർ തള്ളിയിട്ട് മൊബൈൽ മോഷ്ടിച്ച് പോയ പ്രതി മയ്യിൽ പോലിസിന്റെ പിടിയിലായി.മുണ്ടേരി ചാപ്പയിലെ കെ പി ഹൗസിലെ അജ്നാസ് (21) പിടിയിലായത്
20ന് വൈകുന്നേരമാണ് സംഭവം നടന്നത്. സ്വകാര്യ സ്ഥാപനത്തിലെ ജോലിയും കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വീട്ടമ്മ കുറ്റ്യാട്ടൂർ ഉരുവച്ചാലിലുള്ള വീടിനടുത്ത് എത്തിയസമയം പിറകിൽ വരികയായിരുന്ന ബൈക്കിൽ വന്ന പ്രതിയാണ് സ്കൂട്ടി തള്ളി വീഴ്ത്തി വീട്ടമ്മയുടെ മൊബൈൽ മോഷ്ടിച്ച്കൊണ്ട്പോയത്. പോലിസിൽ വിവരമറിയിച്ചതിനെതുടർന്ന് മയ്യിൽ പോലിസ് കേസ് രജിസ്റ്റർ ചെയ്ത്അന്വേഷണo നടത്തുകയുമായിരുന്നു.
.SHO സുമേഷ് ടി.പിയുടെ മേൽനോട്ടത്തിൽ എസ്.ഐ പ്രശോഭ്,രജീവ്,ASI മനു,CP0 മാരായ ശ്രീജിത്ത്,വിനീത്,അരുൺ.പ്രദീഷ് എന്നിവരടങ്ങിയ അന്വേഷണസംഘം സംഭവസ്ഥലത്തും പരിസരങ്ങളിലും സ്ഥാപിച്ച 16 ഓളം CCTV ക്യാമറകൾ പരിശോധിച്ചും മൊബൈൽഫോൺകേന്ദ്രീകരിച്ചും നടത്തിയ അനേഷണത്തിലാണ് പ്രതി പിടികൂടിയത്. തുടർന്ന് ഇന്ന്പ്രതിയെ അറസ്റ്റ്ചെയ്തു ഇന്ന് പ്രതിയെകോടതിയിൽ ഹാജരാക്കും.