കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മയ്യിൽ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി


മയ്യിൽ :- കോൺഗ്രസ് നേതാക്കളെ കള്ള കേസിൽ കുടുക്കി രാഷ്ടീയ പകപോക്കൽ, മാധ്യമ പ്രവർത്തകരുടെ പേരിൽ കേസ് എടുത്ത് പ്രതികാര നടപടി കൈകൊള്ളുന്ന പിണറായി സർക്കാരിന്റെ ഹീന നടപടിക്കെതിരെ കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മയ്യിൽ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. KPCC മെമ്പറും DCC വൈസ് പ്രസിഡന്റുമായ മുഹമ്മദ് ബ്ലാത്തൂർ മാർച്ച് ഉദ്ഘാടനം ചെയ്തു. കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.പി ശശിധരൻ അദ്ധ്യക്ഷത വഹിച്ചു.

 മുൻ ബ്ലോക്ക് പ്രസിഡന്റ്മാരായ കെ.എം ശിവദാസൻ , വി.പത്മനാഭൻ, ദളിത് കോൺഗ്രസ് സംസ്ഥാന seക്രട്ടറി ദാമോദരൻ കൊയിലേരിയൻ, സി.എച്ച് മൊയ്തീൻ കുട്ടി, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.കെ നിഷ, കെ.രഘുനാഥ്, സി.ശ്രീധരൻ മാസ്റ്റർ പി.വി സന്തോഷ്, സുമേഷ്. ടി.പി, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാരായ അനസ്‌ നമ്പ്രം , ശ്രീജേഷ് കൊയിലേരിയൻ, കെ.പ്രേമാനന്ദൻ , കെ.ബാലസുബ്രഹ്മണ്യൻ, രാധാകൃഷ്ണൻ മലപ്പട്ടം, കെ.ഷാജി, മോഹനൻ അളോറ, പി.കെ വിനോദൻ, സിനാൻ കടൂർ, അമൽ കുറ്റ്യാട്ടൂർ , യഹിയ പള്ളിപ്പറമ്പ് എന്നിവർ സംസാരിച്ചു.








Previous Post Next Post