SSF കമ്പിൽ ഡിവിഷൻ സാഹിത്യോത്സവിന് പ്രൗഢമായ സമാപനം

 


കമ്പിൽ: -കൊട്ടപ്പൊയിൽ വെച്ച് രണ്ട് ദിനങ്ങളിലായി നടന്ന കമ്പിൽ ഡിവിഷൻ സാഹിത്യോത്സവ് സമാപിച്ചു. സാംസ്‌കാരിക സമ്മേളനം പ്രശസ്ത എഴുത്തുകാരൻ ബാബുരാജ് അയ്യല്ലൂർ ഉദ്ഘാടനം ചെയ്തു.എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി അനസ് അമാനി പുഷ്പഗിരി സന്ദേശ ഭാഷണം നടത്തി.

രണ്ട് ദിനങ്ങളിലായി അഞ്ച് സെക്ടറുകളിൽ നിന്ന് അറന്നൂലധികം മത്സരാർഥികൾ പങ്കെടുത്തു."തെളിച്ചത്തിന്റെ വഴികൾ" എന്ന ശീർഷകത്തിൽ നടത്തിയ മാപ്പിള സാഹിത്യ ചർച്ചയിൽ ഷഹീർ മാസ്റ്റർ കോഴിക്കോട്, മുജീബ് മാസ്റ്റർ കോഴിക്കോട്,അക്ബർ മാസ്റ്റർ നാദാപുരം,സഫീർ അമാനി മട്ടന്നൂർ,അഫ്സൽ അലി അമാനി മയ്യിൽ എന്നിവർ പങ്കെടുത്തു.സാഹിത്യോത്സവ് നഗരിയിൽ പുസ്തക മേള സംഘടിപ്പിച്ചു. എൻ എസ് മാധവന്റെ "തിരുത്ത്" എന്ന കൃതിയെ  അടിസ്ഥാനമാക്കി നടത്തിയ പുസ്തക ചർച്ചക്ക് എഴുത്തുകാരൻ രതീഷ് ചെക്കിക്കുളം, സുഹൈൽ സഖാഫി,അഫ്സൽ അലി അമാനി നേതൃത്വം നൽകി. 

സാഹിത്യോത്സവ് സമാപന സമ്മേളനം സമസ്ത കണ്ണൂർ ജില്ലാ സെക്രട്ടറി അബ്ദുള്ളക്കുട്ടി ബാഖവി ഉദ്ഘാടനം നിർവഹിച്ചു.സാഹിത്യോത്സവിൽ കൊളച്ചേരി സെക്ടർ ജേതാക്കളായി. കയരളം സെക്ടർ, കുറ്റിയാട്ടൂർ സെക്ടർ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനം കരസ്ഥമാക്കി. തമീം മയ്യിൽ കലാപ്രതിഭയും, അസീൽ കുറ്റിയാട്ടൂർ സർഗ്ഗപ്രതിഭയുമായി.



Previous Post Next Post