കണ്ണൂർ : കവിമണ്ഡലത്തിന്റെ 18-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് സ്നേഹ സംഗമം നടത്തി. ഇരിണാവിലെ പ്രഭാഷകനും കവിയുമായ എ.വി ചന്ദ്രൻ ചെറുകുന്നിന്റെ വസതിയിൽ ചെയർമാൻ രാമകൃഷ്ണൻ കണ്ണോമിന്റെ അദ്ധ്യക്ഷതയിൽ നടന്ന സംഗമം കല്ല്യാശ്ശേരി ഗ്രാമ പഞ്ചായത്ത് മെമ്പർ ടി.വി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
പ്രൊ. അമ്പലപ്പുഴ സനൽകുമാർ, വെദിരമന വിഷ്ണുനമ്പൂതിരി, ബിജു ആലക്കോട്, കൊയ്യം കെ.പത്മനാഭൻ, എ.കെ ഈശ്വരൻ നമ്പൂതിരി എന്നിവർ പ്രസംഗിച്ചു. വി.പി ബാലകൃഷ്ണൻ കാറമേൽ, കെ.പി രാഘവൻ, നാരായണൻ ചെറുപഴശ്ശി, പി.കെ രാമദാസൻ നായർ, എ.വി ചപ്രൻ ചെറുകുന്ന് , ഹരിദാസ് കുറ്റ്യേരി, പി.ടി തമ്പി, പ്രശാന്ത് കണ്ണോം, ബാബു കോടഞ്ചേരി, പ്രദീപ് പിണറായി , വി.കെ ദിവാകരൻ മാവിലായി, എ.വി ശ്രീകല എന്നിവർ കവിതാലാപനം നടത്തി. മുതിർന്ന അംഗമായ എ.വി ചന്ദ്രൻ ചെറുകുന്നിനെ വിഷ്ണുനമ്പൂതിരി പൊന്നാടയണിയിച്ചു.
വി.പി ബാലകൃഷ്ണൻ കാറമേൽ സ്വാഗതവും എ.വി സത്യേഷ്കുമാർ നന്ദിയും പറഞ്ഞു.