കുറ്റ്യാട്ടൂർ :- വിദ്യാഭ്യാസ പ്രോത്സാഹൻ അഭിയാൻ പദ്ധതിയിൽ കുറ്റ്യാട്ടൂർ പഞ്ചായത്ത് ഒന്നാം വാർഡിലെ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. വിവിധ കേന്ദ്രങ്ങളിൽ വെച്ച് അനുമോദനം നടന്നു . വാർഡ് മെമ്പർ യൂസഫ് പാലക്കീൽ നേതൃത്വം നൽകി. എം.വി കുഞ്ഞിരാമൻ മാസ്റ്റർ മോട്ടിവേഷനും ഉപഹാരവും നൽകി.
എം.വി ഗോപാലൻ, രേണുക ടീച്ചർ HM പഴശ്ശി സ്കൂൾ, എൻ.സി ശൈലജ ടീച്ചർ ,കേണൽ കേശവൻ നമ്പൂതിരി, കേണൽ സാവിത്രി അമ്മ, ശിവ ശങ്കരൻ മാസ്റ്റർ, എം.വി രാമചന്ദ്രൻ, ടി.ഒ നാരായണൻകുട്ടി, കെ. കെ രാജേഷ്, സദാനന്ദൻ.വി, മൂസാൻ ടി.വി, ബിജു.പി, സി.സി ശശി, പി.വി കരുണാകരൻ, ഹരീഷ് വേലിക്കാത്ത് , പ്രസാദ് ടി.ഒ, സിജിത്ത് k.o.p, അനൂപ് കെ.ടി , രാജൻ പോലീസ്, വത്സൻ എട്ടേയാർ , ആനന്ദൻ വി.പി എന്നിവർ പങ്കെടുത്തു.