'നിശാപാഠശാല' സൗജന്യ PSC തീവ്രപരിശീലനം ജൂലൈ 28 ന് തുടക്കമാകും


മയ്യിൽ :- തായംപൊയിൽ സഫ്ദർ ഹാശ്മി ഗ്രന്ഥാലയം, യുവത യുവജനവേദി, സഫ്ദർ ഹാശ്മി കരിയർ ഗൈഡൻസ് സെന്റർ എന്നിവയുടെ നേതൃത്വത്തിൽ 'നിശാപാഠശാല' സൗജന്യ പി.എസ്.സി. തീവ്രപരിശീലന ക്ലാസിന് 2023 ജൂലൈ 28 വെള്ളിയാഴ്ച തുടക്കമാകും. രാത്രി 7 മുതൽ 9 വരെയാണ് ക്ലാസ്. വിദഗ്ദ്ധർ നയിക്കുന്ന ക്ലാസുകൾ, മാതൃകാ പരീക്ഷകൾ, ഗ്രൂപ്പ് ഡിസ്കഷൻ, കമ്പൈൻ സ്റ്റഡി എന്നിവ ഉൾപ്പെടുന്നതായിരിക്കും നിശാപാഠശാല. മയ്യിൽ ഗവ. ഹയർസെക്കണ്ടറി സ്കൂൾ അധ്യാപകൻ സി വി ഹരീഷ് കുമാർ നിശാപാഠശാല ഉദ്ഘാടനം ചെയ്യും.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 9895965668 എന്ന നമ്പറിൽ വാട്ട്സപ്പിൽ ബന്ധപ്പെടുക.

Previous Post Next Post