മയ്യിൽ : തായംപൊയിൽ സഫ്ദർ ഹാഷ്മി ഗ്രന്ഥാലയം വായന പക്ഷാചരണത്തിന്റെ ഭാഗമായുള്ള സാഹിത്യ നായകൻമാരുടെ അനുസ്മരണ പരിപാടികളുടെ ഭാഗമായി കെ.ദാമോദരൻ അനുസ്മരണം നടത്തി. ലൈബ്രറി കൗൺസിൽ മയ്യിൽ നേതൃസമിതി കൺവീനർ പി.കുഞ്ഞികൃഷ്ണൻ പ്രഭാഷണം നടത്തി. എം.വി രാധാമണി അധ്യക്ഷത വഹിച്ചു. എം.വി സുമേഷ്, വി.വി ഗോവിന്ദൻ, എം.ഷൈജു, കെ.കെ റിഷ്ന എന്നിവർ സംസാരിച്ചു.
വായന വീട്ടകങ്ങളുടെ ഭാഗമായി വായനശാല പ്രവർത്തകരുടെ വീടുകളിൽ നടക്കുന്ന അനുസ്മരണ പരിപാടിയിൽ ഇന്ന് (ജൂലായ് 4 ചൊവ്വ) വൈകീട്ട് 7 മണിക്ക് കഥാപ്രസംഗ കുലപതി വി.സാംബശിവൻ അനുസ്മരണം സംഘടിപ്പിക്കും. കാര്യാംപറമ്പ് വി.വി ഗോവിന്ദന്റെ വീട്ടിൽ ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് അനുസ്മരണം നടത്തും.