കൊളച്ചേരി :- കൊളച്ചേരി ലെനിൻ റോഡ് - എൻജോയ് മുക്ക് റോഡിലെ സജേഷിൻ്റെ വീടിൻ്റെ മതിൽ ഇടിഞ്ഞു റോഡിലേക്ക് വീണ് വാഹനഗതാഗതം തടസ്സപ്പെട്ടു. ഇന്ന് വൈകുന്നേരത്തോടെയാണ് സംഭവം.
മതിലിൻ്റെ ഒരു ഭാഗം റോഡിലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. ആളപായമില്ല. തുടർന്ന് പ്രദേശവാസികളെത്തി റോഡിലെ കല്ലും മണ്ണും നീക്കം ചെയ്ത് ഗതാഗതയോഗ്യമാക്കി. സുധി ഹിന്ദോളം, എ കെ പ്രദീപൻ, പി പി നാരായണൻ,ബിജേഷ് എന്നിവർ മണ്ണു നീക്കം ചെയ്യൽ പ്രവൃത്തിക്ക് നേതൃത്വം നൽകി.