ചേലേരി :- ചേലേരി ആദിത്യ ആയുർവേദ ക്ലിനിക്കിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും നടത്തി.കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് കെ.പി അബ്ദുൾ മജീദ് ഉദ്ഘാടനം ചെയ്‌തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ബാലസുബ്രഹ്മണ്യം അദ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ വി.വി ഗീത, മുൻ മെമ്പർമാരായ കെ.പി ചന്ദ്രഭാനു, എം.വി നാരായണൻ, പി.വി ഉണ്ണികൃഷ്ണൻ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. യോഗ പരിശീലക പ്രജിത.കെ യോഗ ക്യാമ്പ് നടത്തി.
എം.അനന്തൻ മാസ്റ്റർ സ്വാഗതവും ഡോക്ടർ ടി.വി ബിനി നന്ദിയും പറഞ്ഞു.