കമ്പിൽ :- കെ.വി കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക സാഹിത്യ പ്രതിഭാ പുരസ്കാരം നേടിയ ശ്രീധരൻ സംഘമിത്രക്കുള്ള സ്നേഹാദര ചടങ്ങ് നാളെ ജൂലൈ 30 ന് കമ്പിൽ സംഘമിത്ര ഹാളിൽ നടക്കും.
ജനപ്രിയ സിനിമക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ച " ന്നാ താൻ കേസ് കൊട് " സിനിമയിലെ പ്രധാന കഥാപാത്രമായ മന്ത്രി കെ.പി പ്രേമനെ അവതരിപ്പിച്ച നടൻ കുഞ്ഞിക്കണ്ണൻ ചെറുവത്തൂർ പരിപാടി ഉദ്ഘാടനം ചെയ്യും. രാധാകൃഷ്ണൻ മാണിക്കോത്ത് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നാടക സാംസ്കാരിക പ്രവർത്തകർ പങ്കെടുക്കും