മുസ്ലിം യൂത്ത് ലീഗ് കോടിപ്പൊയിൽ ശാഖ യൂണിറ്റ് അസംബ്ലി സംഘടിപ്പിച്ചു

 

 


കൊളച്ചേരി:- കാലത്തിന്റെ സാമൂഹിക മാറ്റത്തിനനുസരിച്ച് സംഘടനാ സംവിധാനം മെച്ചപ്പെടുത്തിയും രാജ്യത്തിന്റെ നാനാത്വത്തിൽ ഏകത്വത്തിന് പോറലേൽക്കാതെയും, മുഖ്യധാരാ രാഷ്ട്രീയത്തിൽ തിളങ്ങി നിൽക്കുന്ന ഏക പാർട്ടിയാണ് മുസ്‌ലിം ലീഗെന്ന് തളിപ്പറമ്പ് മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പോയിൽ അഭിപ്രായപ്പെട്ടു. കോടിപ്പൊയിൽ ശാഖാ മുസ്‌ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച യൂണിറ്റ് അസംബ്ലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ

യുവത- ധാർമികത- രാഷ്ട്രീയം എന്ന പ്രമേയത്തിൽ ശാഖാ  ശാക്തീകരണം ലക്ഷ്യമിട്ട് തളിപ്പറമ്പ് മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2023 മെയ്‌ 7 മുതൽ ജൂലായ് 31വരെ നടക്കുന്ന  യൂണിറ്റ് അസംബ്ലിയാണ് കൊളച്ചേരി പഞ്ചായത്തിലെ  ശാഖയിൽ  നടന്നത്. യൂത്ത് ലീഗ്  ശാഖാ പ്രസിഡണ്ട് എം.കെ ശിഹാബ് അധ്യക്ഷത വഹിച്ചു.യൂത്ത് ലീഗ് തളിപ്പറമ്പ് മണ്ഡലം ജനറൽ സെക്രട്ടറി എൻ.യു. ശഫീഖ് മാസ്റ്റർ  പ്രമേയ പ്രഭാഷണം നടത്തി.

മുസ്‌ലിം യൂത്ത് ലീഗ്  തളിപ്പറമ്പ് മണ്ഡലം പ്രസിഡണ്ട് നൗഷാദ് പുതുക്കണ്ടം യൂണിറ്റ് അവലോകനം ചെയ്തു. മുസ്‌ലിം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തി പ്രതിജ്ഞ ചൊല്ലി ക്കൊടുത്തു .

മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി പി.കെ ഷംസുദ്ധീൻ, പഞ്ചായത്ത്  ജനറൽ സെക്രട്ടറി ജാബിർ പാട്ടയം, ട്രഷറർ സി.എം.കെ ജമാൽ, വൈറ്റ് ഗാർഡ് പഞ്ചായത്ത് ക്യാപ്റ്റൻ കെ.സി. മുഹമ്മദ് കുഞ്ഞി മുസ്‌ലിം ലീഗ് ശാഖ  പ്രസിഡണ്ട് എം.വി മുസ്തഫ, ജനറൽ സെക്രട്ടറി ടി.വി. അബ്ദുൽ ഗഫൂർ, നൂറുദ്ധീൻ പുളിക്കൽ, ടി.വി മുജീബ് , കെ സുബൈർ സന്നിഹിതരായിരുന്നു

Previous Post Next Post