കുറ്റ്യാട്ടൂർ:-കുറ്റ്യാട്ടൂര്‍ ശ്രീകൂര്‍മ്പകാവില്‍ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കിടെ കത്തിയ തിടപ്പള്ളി ടെമ്പിള്‍ കോര്‍ഡിനേഷന്‍ മയ്യില്‍ ഏരിയ കമ്മിറ്റി നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. പരിപാവനമായ ക്ഷേത്ര സങ്കേതത്തില്‍ നടന്ന സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം അപലപനീയമാണെന്നും, സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തണമെന്നും ടെമ്പിള്‍ കോര്‍ഡിനേഷന്‍ മയ്യില്‍ ഏരിയ കമ്മിറ്റി ചെയര്‍മാന്‍ ടി.വിനോദ് കണ്ടക്കൈ, കണ്‍വീനര്‍ പി.പി.കെ.പ്രകാശന്‍, രക്ഷാധികാരി എ.ബാലകൃഷ്ണന്‍, കമ്മിറ്റിയംഗം സജീവ് അരിയേരി എന്നിവര്‍ ആവശ്യപ്പെട്ടു.