നാറാത്ത് :- ബിജെപി നാറാത്ത് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, SSLC, +2, Degree, മറ്റ് വിദ്യാഭ്യാസ മേഖലകളിൽ ഉന്നത വിജയം നേടിയ 49 വിദ്യാർത്ഥികളെ മൊമെന്റോ നൽകി അനുമോദിച്ചു.
നാറാത്ത് ഭാരതി ഹാളിൽ നടന്ന പരിപാടി, ഭാരതിയ ജനത പാർട്ടി കോഴിക്കോട് മേഖല ജനറൽ സെക്രട്ടറി കെ.കെ വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. പാർട്ടി നാറാത്ത് ഏരിയ പ്രസിഡന്റ് പി. ശ്രീജു അധ്യക്ഷത വഹിച്ചു . സേവാ ഭാരതി സംസ്ഥാന സെക്രട്ടറി എം. രാജീവൻ, ബിജെപി ചിറക്കൽ മണ്ഡലം ജനറൽ സെക്രട്ടറി, കെ.എൻ മുകുന്ദൻ, നാറാത്ത് വനിതസഹകരണ പ്രസിഡന്റ്, വിജയശ്രീ അജയകുമാർ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.
പാർട്ടി ഏരിയ ജനറൽ സെക്രട്ടറി സി.വി പ്രശാന്തൻ സ്വാഗതവും കെ.പി ഹരിഹരൻ നന്ദിയും പറഞ്ഞു.