പാമ്പുരുത്തി :- CPIM സംസ്ഥാന സെക്രട്ടറിയും തളിപ്പറമ്പ് MLA യുമായ എം.വി ഗോവിന്ദൻ മാസ്റ്റർ പാമ്പുരുത്തിയിലെ കരയിടിച്ചിൽ മേഖല സന്ദർശിച്ചു. MLA വിളിച്ചു ചേർത്ത യോഗത്തിൽ പാർട്ടി നേതാക്കളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു. അടിയന്തര നടപടികൾ കൈകൊള്ളണമെന്ന് യോഗത്തിൽ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. പാമ്പുരുത്തിയിലേക്കുള്ള പുതിയ പാലത്തിന്റെ തുടർ നടപടികൾ ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്യുകയും ചെയ്തു.
കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൾ മജീദ്,ജില്ലാ പഞ്ചായത്ത് മെമ്പർ താഹിറ,വാർഡ് മെമ്പർ കെ പി അബ്ദുസലാം,CPIM മയ്യിൽ ഏരിയ സെക്രട്ടറി എൻ.അനിൽകുമാർ,ഏരിയാ കമ്മിറ്റി അംഗം ദാമോദരൻ, CPIM കൊളച്ചേരി ലോക്കൽ സെക്രട്ടറി ശ്രീധരൻ സംഘമിത്ര, CPIM നാറാത്ത് ലോക്കൽ കമ്മിറ്റി അംഗം സഫീർ പാമ്പുരുത്തി, ഡെപ്യൂട്ടി തഹസിൽദാർ വില്ലേജ് ഓഫീസർ മഹേഷ്, മറ്റ് ഉദ്യോഗസ്ഥർ എന്നിവരും കൂടെയുണ്ടായിരുന്നു.