പെരുമാച്ചേരി :- പെരുമാച്ചേരി സി.ആർ.സി വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണോത്സവം 29, 30 തീയതികളിൽ നടക്കും. ആഗസ്റ്റ് 29 ചൊവ്വാഴ്ച തിരുവോണനാളിൽ വീടുകളിൽ പൂക്കളമത്സരം സംഘടിപ്പിക്കും. വൈകുന്നേരം 3 മണിക്ക് ഷാർപ്പ് ഷൂട്ടൗട്ട്, പുൾ അപ്പ് മത്സരം നടത്തും.
ആഗസ്റ്റ് 30 ബുധനാഴ്ച രാവിലെ 9 മണി മുതൽ വിവിധ കലാ കായിക മത്സരങ്ങൾ നടക്കും. വൈകുന്നേരം 5 മണിക്ക് സമാപന സമ്മേളനം ബാലസംഘം കണ്ണൂർ ജില്ലാ വൈസ് ദേവിക എസ് ദേവ് ഒറപ്പടി ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ വി.കെ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിക്കും. കണ്ണൂർ നോർത്ത് AEO ഒ.സി പ്രസന്നകുമാരി സമ്മാനദാനം നടത്തും. കണ്ണൂർ ജില്ലയിലെ ആദ്യത്തെ വനിതാ ബസ് ഡ്രൈവർ ശ്രീഷ്മ പുരുഷോത്തമൻ നിരന്തോടിന് അനുമോദനം നൽകും.