AIDWA കൂവച്ചിക്കുന്ന് യൂണിറ്റ് കൺവെൻഷൻ സംഘടിപ്പിച്ചു
മാണിയൂർ :- അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ (AIDWA) കൂവച്ചിക്കുന്ന് യൂണിറ്റ് കൺവെൻഷൻ സംഘടിപ്പിച്ചു. ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം ടി.വസന്തകുമാരി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് കെ.സി ശ്രീലത അദ്ധ്യക്ഷത വഹിച്ചു. AlDWA മാണിയൂർ വില്ലേജ് കമ്മറ്റി അംഗം കെ.സി. സ്മിത സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി പി.സുഷമ സ്വാഗതം പറഞ്ഞു.