വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് KEWSA കണ്ണൂർ ജില്ലാ കമ്മിറ്റി നിവേദനം നൽകി


കണ്ണൂർ :- ജില്ലാ പഞ്ചായത്തിന് കീഴിൽ നടപ്പിലാക്കുന്ന ലേബർബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട് അംഗീകൃത വയറിംങ്ങ് തൊഴിലാളികളുടെ ആശങ്കകൾ പരിഹരിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനായും അനധികൃത വയറിംങ്ങ് ജോലികൾ പ്രോത്സാഹിപ്പിക്കുന്ന വകുപ്പുതലങ്ങളിൽ ഉള്ള പ്രവർത്തനകളിൽ ആശങ്കകൾ പരിഹരിക്കുന്നതിന് വേണ്ടിയുള്ള ഇടപ്പെടലുകൾ നടത്തണമെന്ന് ആവശ്യപ്പെട്ട് കേരള ഇലക്ട്രിക്കൽ വയർമെൻ & സൂപ്പർവൈസർസ് അസോസിയേഷൻ (KEWSA) കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നിവേദനങ്ങൾ ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി.പി ദിവ്യക്കും, ജില്ലാ ഡപ്യൂട്ടി ചീഫ് എഞ്ചിനീയർക്കും നിവേദനം നൽകി.

 ജില്ലാ പ്രസിഡന്റ്‌രാഗേഷ് പി.വി, ജില്ലാ സെക്രട്ടറി ഗോവിന്ദൻ കെ.ആർ, ജില്ലാ ഖജൻജി മഹേഷ്‌ എൻ.കെ, ജില്ലാ വൈസ് പ്രസിഡന്റ്‌ സുരേഷ് ബാബു.എ, ജോയിന്റ് സെക്രട്ടറി മാരായ ഷിബു പി.പി, സുനിൽകുമാർ.പി, ഓർഗാനൈസിങ് സെക്രട്ടറി ബൈജു പുതുക്കൂടി എന്നിവർ പങ്കെടുത്തു. സംഘടനയുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതിനായുള്ള നടപടികൾ ഉണ്ടാകുമെന്ന് ഉറപ്പു നൽകുകയും ചെയ്തു.




Previous Post Next Post